കേരളം

kerala

ETV Bharat / state

ജഡ്‌ജിമാര്‍ക്ക് അധിക്ഷേപം; പികെ യഹ്‌യ തങ്ങൾക്കെതിരെ പുതിയ കേസ് - ജഡ്‌ജിമാര്‍ക്കെതിരെ അധിക്ഷേപം

ആലപ്പുഴ സൗത്ത് പൊലീസാണ് പികെ യഹ്‌യ തങ്ങള്‍ക്കെതിരെ സ്വമേധയാ കേസെടുത്തത്. പോപ്പുലർ ഫ്രണ്ട് പരിപാടിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ നിലവിൽ യഹ്‌യ തങ്ങൾ റിമാൻഡിലാണ്.

Abuse of judges  Police register Case against PFI leader PK Yahiya Thagal  ജഡ്‌ജിമാര്‍ക്കെതിരെ അധിക്ഷേപം  പിഎഫ്ഐ നേതാവ് പികെ യഹ്‌യ തങ്ങൾക്കെതിരെ കേസ്
ജഡ്‌ജിമാര്‍ക്കെതിരെ അധിക്ഷേപം; പിഎഫ്ഐ നേതാവ് പികെ യഹ്‌യ തങ്ങൾക്കെതിരെ പുതിയ കേസ്

By

Published : May 30, 2022, 4:17 PM IST

ആലപ്പുഴ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) സംസ്ഥാന സമിതി അംഗം പികെ യഹ്‌യ തങ്ങൾക്കെതിരെ പുതിയ കേസ്. പോപ്പുലർ ഫ്രണ്ട് (POPULAR FRONT OF INDIA) നേതാക്കളെ പൊലീസ് വേട്ടയാടുന്നു എന്നാരോപിച്ച് ആലപ്പുഴയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ജഡ്‌ജിമാരെ അധിക്ഷേപിച്ചതിനാണ് കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് തങ്ങള്‍ക്കെതിരെ സ്വമേധയാ കേസെടുത്തത്.

പിഎഫ്ഐയുടെ കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതി ജഡ്‌ജിമാരുടെ അടിവസ്ത്രത്തിന് കാവി നിറമാണെന്നായിരുന്നു യഹ്‌യ തങ്ങളുടെ അധിക്ഷേപം. പിസി ജോർജിന് ജാമ്യം നൽകിയ ജഡ്‌ജി പിഎസ് ശ്രീധരൻ പിള്ളയുടെ ജൂനിയറാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതേസമയം പരിപാടിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ നിലവിൽ യഹ്‌യ തങ്ങൾ റിമാൻഡിലാണ്. ആലപ്പുഴയിൽ സംഘടിപ്പിച്ച ജനമഹാസമ്മേളനത്തിന്‍റെ സ്വാഗത സംഘം ചെയർമാനായിരുന്നു യഹ്‌യ തങ്ങൾ.

Also Read: വിദ്വേഷ മുദ്രാവാക്യം : യഹ്‌യ തങ്ങളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ABOUT THE AUTHOR

...view details