കേരളം

kerala

ETV Bharat / state

മകന് ആർഎസ്എസ് ഭീഷണിയുണ്ടായിരുന്നുവെന്ന് അഭിമന്യുവിന്‍റെ അച്ഛന്‍ - abhimanyus murder

'അഭിമന്യു രാഷ്ട്രീയപ്രവർത്തകൻ ആണോ എന്നാണ് മാധ്യമങ്ങൾ ചോദിച്ചത്. രാഷ്ട്രീയ പ്രവർത്തകനല്ല എസ്എഫ്ഐ പ്രവർത്തകനാണെന്നാണ് ഞാന്‍ പറഞ്ഞത്'

അഭിമന്യുവിന്‍റെ കൊലപാതകം  മകന് ആർഎസ്എസ് ഭീഷണി  ആർഎസ്എസ് ഭീഷണി  abhimanyus murder  Father revealed RSS threat
അഭിമന്യുവിന്‍റെ കൊലപാതകം; മകന് ആർഎസ്എസ് ഭീഷണിയുണ്ടായിരുന്നുവെന്ന് അച്ഛന്‍റെ വെളിപ്പെടുത്തൽ

By

Published : Apr 15, 2021, 10:06 PM IST

ആലപ്പുഴ: വള്ളികുന്നത്ത് എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്‍റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് പിതാവ് അമ്പിളി കുമാർ. മുൻപ് ആർ.എസ്.എസ് പ്രവർത്തകർ തന്‍റെ വാഹനം തകർത്ത സംഭവത്തിലും വീട് ആക്രമിച്ചതിലും താന്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിൽ. പലപ്പോഴും ആർഎസ്എസ് പ്രവർത്തകർ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായും അമ്പിളി കുമാർ പറഞ്ഞു.

മകന് ആർഎസ്എസ് ഭീഷണിയുണ്ടായിരുന്നുവെന്ന് അഭിമന്യുവിന്‍റെ അച്ഛന്‍

Read More:അഭിമന്യു കൊലപാതകം: ആർഎസ്എസിന് എതിരെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി

മൂത്തമകൻ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. ഇളയമകൻ അഭിമന്യു സ്‌കൂളിൽ എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്നു. തങ്ങളുടേത് പണ്ടുമുതൽക്കേ സിപിഎം കുടുംബമാണ്. 'അഭിമന്യു രാഷ്ട്രീയപ്രവർത്തകൻ ആണോ എന്നാണ് മാധ്യമങ്ങൾ ചോദിച്ചത്. രാഷ്ട്രീയ പ്രവർത്തകനല്ല എസ്എഫ്ഐ പ്രവർത്തകനാണെന്നാണ് താന്‍ പറഞ്ഞതെന്നും അമ്പിളി കുമാര്‍ പറഞ്ഞു.

Read More:ആർഎസ്എസ് നരനായാട്ട് അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ

ABOUT THE AUTHOR

...view details