ആലപ്പുഴ : ആലപ്പുഴ വള്ളിക്കുന്നത്ത് എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രാഷ്ട്രീയമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ പറയാൻ കഴിയില്ലെന്ന് വള്ളികുന്നം പൊലീസ്. അഭിമന്യുവിന്‍റെ സഹോദരൻ അനന്തുവിനെ തെരഞ്ഞ് വന്ന സംഘം അഭിമന്യുവുമായി വാക്കുതർക്കം ഉണ്ടാവുകയും സംഘർഷത്തിനിടെ അക്രമികൾ അഭിമന്യുവിനെ കുത്തുകയുമായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പൂർവവൈരാഗ്യത്തിന്‍റെ തുടർച്ചയായുണ്ടായ കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ.
അഭിമന്യു വധം: രാഷ്ട്രീയമില്ലെന്ന് പൊലീസ്, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി - ഇൻക്വസ്റ്റ് നടപടികൾ
പൂർവവൈരാഗ്യത്തിന്‍റെ തുടർച്ചയായുണ്ടായ കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ.
നേരത്തെ മറ്റൊരു ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തിന്‍റെ തുടർച്ചയാണ് കഴിഞ്ഞ ദിവസത്തെ സംഘർഷമെന്നാണ് പൊലീസ് പറയുന്നത്. അഭിമന്യുവിനെ കുത്തിയത് സജയ് ദത്താണെന്നാണ് സൂചന. നാലംഗ സംഘമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നുമാണ് പൊലീസിൽ നിന്ന് ലഭ്യമായ വിവരം. അന്വേഷണത്തിന്‍റെ ഭാഗമായി സജയ് ദത്തിന്‍റെ അച്ഛനേയും സഹോദരനേയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട എഫ്‌ഐആറും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയായി. ബുധനാഴ്ച രാത്രി പത്ത് മണിയോടെ വള്ളികുന്നം പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടത്.