ആലപ്പുഴ: അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പൊടിയൻ എന്നു വിളിക്കുന്ന അരുണാണ് പിടിയിലായത്. ഇയാൾക്ക് നേരിട്ട് കൊലപാതകത്തിൽ പങ്കെുണ്ടെന്നാണ് നിഗമനം. പ്രതിയെ ഇന്നു വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. അതേസമയം പിടിയിലായ അരുൺ ഡിവൈഎഫ്ഐ പ്രവർത്തകനാണ് എന്ന് കോൺഗ്രസും ബിജെപിയും ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പതാകയുമായി നിൽക്കുന്ന പ്രതിയുടെ ചിത്രം ഇവർ പുറത്തുവിട്ടിരുന്നു. എന്നാൽ സിപിഎം ഇക്കാര്യം നിഷേധിച്ചു.