കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ഗുരുതര പരിക്ക് - അഭിജിത്ത്
ആലപ്പുഴ-ചങ്ങനാശേരി എ.സി റോഡിലാണ് അപകടം നടന്നത്

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശേരി എ.സി റോഡിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ബൈക്ക് യാത്രക്കാരനായ നെടുമുടി തെക്കേക്കര മുതിരപ്പറമ്പ് വീട്ടിൽ അഭിജിത്തിനാണ് (22) പരിക്കേറ്റത്. യുവാവിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമുടി പാലത്തിന് സമീപം ശനിയാഴ്‌ച വൈകുന്നേരമാണ് അപകടമുണ്ടായത്.