ആലപ്പുഴ: ആലപ്പുഴയില്‍ മന്ത്രി ജി. സുധാകരനെതിരായ പ്രതിഷേധമടക്കമുള്ള സംഘടനാ വിഷയങ്ങള്‍ പത്രവാര്‍ത്ത മാത്രമെന്ന് സിപിഎം സംസംഥാന സെക്രട്ടറി എ.വിജയരാഘവന്‍. വിവാദങ്ങള്‍ പത്രവാര്‍ത്തയിലൂടെ വന്നത് മാത്രമാണ്. അല്ലാതെ ഗുരുതരമായ സംഘടാന വിഷയങ്ങള്‍ ആലപ്പുഴ സിപിഎമ്മില്‍ ഇല്ല. ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടന്നുവെന്നാണ് സിപിഎം വിലയിരുത്തുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് മികച്ച വിജയം നേടുമെന്നാണ് ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഇത് പരിഗണിച്ചാണ് വിജയമുറപ്പെന്ന വിലയിരുത്തലില്‍ സിപിഎം എത്തിയതെന്നും വിജയരാഘവന്‍ പറഞ്ഞു.
ഇന്നലെ ജി സുധാകരനെതിരെ ആലപ്പുഴയിലെ പുന്നപ്ര സമരഭൂമി വാര്‍ഡിൽ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജി സുധാകരന്‍ വര്‍ഗവഞ്ചകനാണെന്നും രക്തസാക്ഷികള്‍ പൊറുക്കില്ലെന്നുമാണ് പോസ്റ്ററിൽ എഴുതിയിരുന്നത്. സുധാകരന്‍റെ പേര് എടുത്തു പറഞ്ഞുകൊണ്ടായിരുന്നു വിമര്‍ശനം.