ആലപ്പുഴ:പത്താംക്ലാസുകാരി ആടിനെ വളർത്തുന്നതില്‍ എന്താണ് കൗതുകം എന്ന് ചോദിക്കരുത്. കൗതുകം ആടിനെ വളർത്തുന്നതിലല്ല. പഠനത്തിനൊപ്പം ആടുവളർത്തലും ആസ്വദിക്കുന്ന ചേർത്തല പട്ടണക്കാട് പാറയിൽ രജനീഷിനെയും ഷൈമയുടെയും മകൾ രാമേശ്വരിക്ക് പറയാനുള്ളത് ജീവിതത്തില്‍ സന്തോഷം നല്‍കുന്ന കാര്യങ്ങളെ കുറിച്ചാണ്.
പത്താം വയസില്‍ തോന്നിയ കൗതുകം
പട്ടണക്കാട് സെന്‍റ് ജോസഫ്‌സ് ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ രാമേശ്വരിക്ക് പത്താം വയസില്‍ തോന്നിയ കൗതുകമാണ് ആടുവളർത്തല്‍. ആദ്യം ഒരു ആടുമായി തുടങ്ങി ഇപ്പോൾ പതിനഞ്ചോളം വലുതും ചെറുതുമായ ആടുകളുണ്ട്. കൊവിഡ് വ്യാപനത്തിന് മുന്‍പ് ക്ലാസു കഴിഞ്ഞ് വീട്ടിലെത്തിയാല്‍ രാമേശ്വരി ആടുകൾക്കൊപ്പമാണ്. വൈകിട്ട് ഏഴുമണി വരെ ഇതുതുടരും.
ആടുവളർത്തലില്‍ ശ്രദ്ധേയമായി ഒരു പത്താം ക്ലാസുകാരി. പഠനം കഴിഞ്ഞുള്ള സമയവും ആടുകൾക്കൊപ്പമാണ് രാമേശ്വരി ചെലവഴിക്കുന്നത്. മകളുടെ ആഗ്രഹത്തിനൊപ്പമാണ് മാതാപിതാക്കള്‍. രാമേശ്വരി സ്കൂളിൽ പോയിരുന്ന സമയത്ത് രക്ഷിതാക്കളാണ് ആടുകളെ നോക്കുന്നതും പരിപാലിക്കുന്നതും. കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ എന്തും ആർക്കും സാധ്യമാണെന്ന് രാമേശ്വരി പറയും.
ALSO READ:പീഡന പരാതി ഒതുക്കല്‍ വിവാദം; വിശദീകരണവുമായി മന്ത്രി എ.കെ ശശീന്ദ്രൻ