ആലപ്പുഴ : ജില്ലയിൽ ഇന്ന് 99 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശത്തു നിന്നും മൂന്ന് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 94 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ നിലവിൽ ആകെ 961 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.
ആലപ്പുഴയിൽ 99 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 94 പേർക്ക് രോഗം സമ്പർക്കത്തിലൂടെ
ജില്ലയിൽ നിലവിൽ 961 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.
ആലപ്പുഴയിൽ 99 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 94 പേർക്ക് രോഗം സമ്പർക്കത്തിലൂടെ
ജില്ലയിൽ ഇതുവരെ 1292 പേർ രോഗമുക്തരായി. ജില്ലയിൽ ഇന്ന് 30 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരിൽ 21 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. അഞ്ച് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും മൂന്ന് പേർ വിദേശത്തുനിന്ന് വന്നവരും ഒരാൾ ഐടിബിപി ഉദ്യോഗസ്ഥനുമാണ്.