ആലപ്പുഴ: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിൽ ഇന്ന് അഞ്ച് വയസിൽ താഴെയുള്ള 3,557 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി. ഇവരിൽ 74 കുട്ടികൾ ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ്. അഞ്ചുവയസിൽ താഴെയുള്ള ആകെ 1,32,803 കുട്ടികളാണ് ജില്ലയിലുള്ളത്. ഇവരിൽ 1,20,127 കുരുന്നുകൾക്ക് ഞായറാഴ്‌ച തുള്ളിമരുന്ന് നൽകിയിരുന്നു. ഇതോടെ ജില്ലയിൽ ആകെ 93.13% കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി.
പൾസ് പോളിയോ; ആലപ്പുഴയിൽ 93.13% കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി - Pulse polio in Alappuzha
1,20,127 കുരുന്നുകൾക്ക് ഞായറാഴ്‌ച തുള്ളിമരുന്ന് നൽകിയിരുന്നു
പൾസ് പോളിയോ; ആലപ്പുഴയിൽ 93.13% കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി
സ്വകാര്യ-സർക്കാർ ആശുപത്രികൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, ബസ്‌റ്റേഷൻ, ബോട്ടുജെട്ടി, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ ബൂത്തുകൾ ഒരുക്കിയാണ് വിതരണം പൂർത്തിയാക്കിയത്. കണ്ടെയ്ൻമെന്‍റ് സോണുകളിൽ തുള്ളിമരുന്ന് വിതരണം നടന്നില്ല.