പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണം സമാപിച്ചു - Punnapra Vayalar Veteran commemoration
73-ാമത് പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണം ഒക്ടബോര്‍ 20നാണ് ആരംഭിച്ചത്
രണസ്മരണ പുതുക്കി 73-മത് പുന്നപ്ര വയലാർ രക്തസാക്ഷി വരാചാരണത്തിന് പരിസമാപ്തിയായി
ആലപ്പുഴ:പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിന് സമാപനം കുറിച്ചു. ആലപ്പുഴ വലിയ ചുടുകാട്ടിൽ നിന്നാരംഭിച്ച ദീപശിഖാ പ്രയാണം വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ ദേശീയ സെക്രട്ടറി ഡി രാജ ഏറ്റുവാങ്ങി. 73-ാമത് പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണം ഒക്ടബോര്‍ 20നാണ് ആരംഭിച്ചത്. സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്ക്, പി തിലോത്തമൻ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Last Updated : Oct 28, 2019, 7:13 AM IST