ആലപ്പുഴ: പുന്നപ്ര-വയലാർ സമരത്തിന്‍റെ സ്‌മരണ പുതുക്കി 73-ാമത് രക്തസാക്ഷി വാരാചരണത്തിന് പരിസമാപ്‌തി കുറിച്ചു കൊണ്ടുള്ള ദീപശിഖാ റിലേ പ്രയാണമാരംഭിച്ചു. ആലപ്പുഴയിലെ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് മന്ത്രി ജി.സുധാകരൻ കൊടുത്തുവിട്ട ദീപശിഖാ പ്രയാണം ആലപ്പുഴ, മണ്ണഞ്ചേരി, മാരാരിക്കുളം, കഞ്ഞിക്കുഴി, ചേർത്തല എന്നീ പ്രദേശങ്ങളുടെ കടന്ന് വയലാറിൽ സ്ഥാപിക്കും. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും സംയുക്താഭിമുഖ്യത്തിൽ രക്തസാക്ഷി വാരാചരണ കമ്മിറ്റിയാണ് അനുസ്മരണങ്ങളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്. ശാരീരിക അവശതയെ തുടർന്ന് വിഎസ് അച്യുതാനന്ദൻ പരിപാടിയില്‍ പങ്കെടുക്കുന്നില്ല.
പുന്നപ്ര-വയലാര്‍ വാര്‍ഷിക വാരാചരണം; ദീപശിഖ പ്രയാണം - വയലാർ രക്തസാക്ഷി മണ്ഡപം
പുന്നപ്ര- വയലാർ രക്തസാക്ഷി ദിനമായ ഇന്ന് വൈകുന്നേരം വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സമാപന സമ്മേളനം സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും.
![പുന്നപ്ര-വയലാര്‍ വാര്‍ഷിക വാരാചരണം; ദീപശിഖ പ്രയാണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4881405-thumbnail-3x2-alp.jpg)
പുന്നപ്ര- വയലാർ രക്തസാക്ഷി ദിനം
പുന്നപ്ര-വയലാര്‍ വാര്‍ഷിക വാരാചരണം; ദീപശിഖ പ്രയാണം
പുന്നപ്ര- വയലാർ രക്തസാക്ഷി ദിനമായ ഇന്ന് വൈകുന്നേരം വയലാർ രക്തസാക്ഷി മണ്ഡപത്തിൽ വാരാചരണത്തിന്‍റെ സമാപന സമ്മേളനം സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരായ ഡോ.ടി.എം.തോമസ് ഐസക്ക്, ജി.സുധാകരൻ, ഇ.ചന്ദ്രശേഖരൻ, പി.തിലോത്തമൻ, തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
Last Updated : Oct 27, 2019, 12:35 PM IST