ആലപ്പുഴ: ജില്ലയിൽ പുതുതായി 696 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ആറ് പേർ വിദേശത്ത് നിന്നും മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 683 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇവരിൽ രണ്ട് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇവർക്കൊപ്പം രണ്ടു ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. ജില്ലയിൽ ഇന്ന് 549 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആലപ്പുഴയില്‍ 696 പേർക്ക് കൂടി കൊവിഡ് - covid taly news
683 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇവരിൽ രണ്ട് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി
![ആലപ്പുഴയില്‍ 696 പേർക്ക് കൂടി കൊവിഡ് കൊവിഡ് കണക്ക് വാര്‍ത്ത ആലപ്പുഴയിലെ കൊവിഡ് വാര്‍ത്ത covid taly news covid in alappuza news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9471598-752-9471598-1604772333840.jpg)
കൊവിഡ്
ഇതോടെ ജില്ലയിൽ ഇതേവരെ രോഗമുക്തി നേടിയവരുടെ എണ്ണം 28400 ആയി. നിലവിൽ 9048 പേരാണ് ജില്ലയുടെ വിവിധ ആശുപത്രികളിലും കൊവിഡ് കെയർ സെന്‍ററുകളിലുമായി ചികിത്സയിൽ കഴിയുന്നത്. സമ്പർക്കത്തിലൂടെ രോഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ജില്ലയിൽ ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവ് ആരോഗ്യ വകുപ്പ് അധികൃതരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.