ആലപ്പുഴ: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിൽ 544 പേർ നിരീക്ഷത്തിൽ. ഇവരിൽ 10 പേർ ജില്ലയിലെ വിവിധ ആശുപത്രികളിലായി ഐസൊലേഷനിൽ ആണ്. പുതിയതായി 258 പേരെയാണ് നിരീക്ഷത്തിൽ ഉൾപ്പെടുത്തിയത്. 96 പേരുടെ പരിശോധനാഫലം എല്ലാം തന്നെ നെഗറ്റീവാണ്. ഇന്ന് മൂന്ന് പേരുടെ സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്.
ജില്ലയിൽ 544 പേർ നിരീക്ഷണത്തിൽ; പുതിയതായി 258 പേർ
ഇന്ന് മൂന്ന് പേരുടെ സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്
വൈറസ്
ജില്ലയിലൊട്ടാകെ പൊതുജനങ്ങൾക്കായി 29 ബോധവൽക്കരണ ക്ലാസുകളാണ് സംഘടിപ്പിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾക്കായി ഏഴ് ക്ലാസുകളും സംഘടിപ്പിച്ചു. കൂടാതെ ബോധവൽക്കരണത്തിനായി 18,000 നോട്ടീസുകൾ വിതരണം ചെയ്യുകയും 31 ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.