കേരളം

kerala

ETV Bharat / state

ആലപ്പുഴയില്‍ അഞ്ച് പേർക്ക് കൂടി കൊവിഡ്

നാല് പേർക്ക് രോഗം ഭേദമായി. നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത് 66 പേർ

കൊവിഡ് ആലപ്പുഴ  കൊവിഡ് കേരള  കൊവിഡ് വാർത്തകൾ  covid updates  covid kerala  covid news
ആലപ്പുഴയില്‍ അഞ്ച് പേർക്ക് കൂടി കൊവിഡ്

By

Published : Jun 5, 2020, 11:09 PM IST

ആലപ്പുഴ: ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ നാല് പേർ മുംബൈയിൽ നിന്നും ഒരാൾ വിദേശത്ത് നിന്നും വന്നതാണ്. നാല് പേർക്കാണ് ഇന്ന് രോഗം ഭേദമായത്. മെയ് 25ന് മുംബൈയിൽ നിന്നും ട്രെയിൻ മാർഗം കൊച്ചിയിൽ എത്തി ജില്ലയിൽ കൊവിഡ് കെയർ സെന്‍ററില്‍ നിരീക്ഷണത്തിലായിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ്, ചമ്പക്കുളം സ്വദേശിയായ യുവാവ്, 58 വയസുള്ള കരുവാറ്റ സ്വദേശി, തൈക്കാട്ടുശേരി സ്വദേശിയായ യുവാവ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. മെയ് 22ന് ദുബായിൽ നിന്നും കൊച്ചിയിൽ എത്തി കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്ന ചെറുതന സ്വദേശിയായ യുവാവാണ് കൊവിഡ് സ്ഥിരീകരിച്ച അഞ്ചാമത്തെ വ്യക്തി.

മെയ് 25ന് രോഗം സ്ഥിരീകരിച്ച നാല് പേർ ഇന്ന് രോഗമുക്തരായി. മാവേലിക്കര, ചെന്നിത്തല, നൂറനാട്, മാന്നാർ സ്വദേശികളാണ് രോഗമുക്തരായത്. ഇതോടെ നിലവിൽ 66 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആകെ 12 പേർ രോഗമുക്തരാവുകയും ഒരാൾ മരണപ്പെടുകയും ചെയ്‌തു.

ABOUT THE AUTHOR

...view details