കേരളം

kerala

ETV Bharat / state

ആലപ്പുഴയിൽ 403 പേർക്ക്‌ കൊവിഡ് - 403 new covid cases

ജില്ലയിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 2856 ആയി.

ആലപ്പുഴ  403 പേർക്ക്‌ കൊവിഡ്  403 new covid cases  alapuzha district
ആലപ്പുഴയിൽ 403 പേർക്ക്‌ കൊവിഡ്

By

Published : Sep 22, 2020, 8:51 PM IST

ആലപ്പുഴ : ജില്ലയിൽ ഇന്ന് 403 പേർക്ക്‌ കൊവിഡ് സ്ഥിരീകരിച്ചു. എട്ടുപേർ വിദേശത്തു നിന്നും 26 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 363 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു പേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. ഇന്ന് 231 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് രോഗമുക്തരായവരുടെ എണ്ണം 7545 ആയി. ജില്ലയിലെ വിവിധ ആശുപത്രികളിലായി നിലവിൽ 2856 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.

ABOUT THE AUTHOR

...view details