ആലപ്പുഴയിൽ 367 പേർക്ക് കൂടി കൊവിഡ് - 367 കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു
349 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ആലപ്പുഴയിൽ 367 പേർക്ക് കൂടി കോവിഡ് രോഗബാധ
ആലപ്പുഴ: ജില്ലയിൽ ഇന്ന് 367 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേർ വിദേശത്തു നിന്നും പത്ത് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 349 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 196 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ ജില്ലയിൽ ആകെ 6508 പേർ രോഗമുക്തരായി. ജില്ലയിലെ ആശുപത്രികളിലായി 2537 പേർ ചികിത്സയിലുണ്ട്.