ആലപ്പുഴ: ജില്ലയിൽ ഇന്ന് 221 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഒമ്പത് പേർ വിദേശത്തു നിന്നും 12 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 200 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ 1573 പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. 36 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. ജില്ലയിൽ ഇതുവരെ ആകെ 4920 പേർ രോഗമുക്തരായി.
ആലപ്പുഴയില്‍ 221 പേർക്ക് കൂടി കൊവിഡ്
200 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കൊവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി, ആലപ്പുഴ നഗരസഭ വാർഡ് 48 (ചാത്തനാട് മാർത്തോമാ പള്ളിക്ക് പടിഞ്ഞാറ് വശം മുതൽ മുൻസിപ്പൽ കോളനി വരെയുള്ള ഭാഗം), പള്ളിപ്പുറം പഞ്ചായത്ത് വാർഡ് 6 (കവക്കാട് ചിറ, വള്ളിക്കാട് കോളനി എന്നീ പ്രദേശങ്ങൾ ), വാർഡ് 7 (തവണക്കടവ് മുതൽ വാതപ്പള്ളി വരെയും കൈമാട്ടി ഭാഗവും), വാർഡ് 9 (ഐരാറ്റിൻ ഭാഗം മാത്രം), കൃഷ്ണപുരം പഞ്ചായത്ത് വാർഡ് 2 (ദേശത്തിനകം ഭാഗം മാത്രം ), മാന്നാർ പഞ്ചായത്ത് 4, 5, 14, തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. അതേസമയം അമ്പലപ്പുഴ സൗത്ത് പഞ്ചായത്ത് വാർഡ് 2, പള്ളിപ്പുറം പഞ്ചായത്ത് വാർഡ് 12 തുടങ്ങിയ വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണിൽ നിന്നും ഒഴിവാക്കി.