ആലപ്പുഴയിൽ 200 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് കണക്ക്
ഒമ്പത് പേർ വിദേശത്തു നിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യപ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആലപ്പുഴയിൽ 200 പേര്‍ക്ക് കൂടി കൊവിഡ്
ആലപ്പുഴ:ജില്ലയിൽ ഇന്ന് 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒമ്പത് പേർ വിദേശത്തു നിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യപ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 178 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്ന് 199 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ ജില്ലയിൽ ഇതുവരെ ആകെ 5568 പേർ രോഗമുക്തരായി. ജില്ലയിൽ നിലവിൽ 1927 പേർ ചികിത്സയിലുണ്ട്.