വയനാട്: ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വാളാട് സമ്പർക്കത്തിലൂടെ 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 689 ആയി. ഇതില്‍ 337 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. വയനാട്ടിൽ ഇന്ന് 19 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 351 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 336 പേര്‍ ജില്ലയിലും 15 പേര്‍ മറ്റ് ജില്ലകളിലുമാണ് ചികിത്സയില്‍ കഴിയുന്നത്.
വയനാട്ടിൽ 19 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ രോഗബാധിതരായത് 17 പേർ
നിലവില്‍ 351 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്.
വയനാട്ടിൽ 19 പേർക്ക് കൊവിഡ്; വാളാട് സമ്പർക്കത്തിലൂടെ രോഗബാധിതരായത് 17 പേർ
വാളാട് സമ്പര്‍ക്കത്തിൽ 11 പുരുഷന്മാരും ആറ് സ്ത്രീകളും ഉൾപ്പെടെ 17 പേർക്കും കുപ്പാടിത്തറ സ്വദേശി (40), പേരാല്‍ സ്വദേശി (32) എന്നിവർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പേരിയ (40, 13, 16), എടവക (37), പൊരുന്നന്നൂര്‍ (32), മുട്ടില്‍ (52), നെന്മേനി (23, 34, 24), ബത്തേരി (23, 20), ചുള്ളിയോട് (36), ബേഗൂര്‍ (19, 19), തൊണ്ടര്‍നാട് (50), കുറുക്കന്‍മൂല (50, 22), കാക്കവയല്‍ (35), വാളാട് (24) എന്നീ സ്വദേശികളാണ് ഇന്ന് രോഗമുക്തി നേടിയത്.