ആലപ്പുഴ:ജില്ലയിൽ നിന്ന് 173 അതിഥി തൊഴിലാളികൾ ജാർഖണ്ഡിലേക്ക്
യാത്രതിരിച്ചു. ചേർത്തല താലൂക്കിൽ നിന്നുള്ള 68 തൊഴിലാളികളാണ് സ്വദേശത്തേയ്ക്ക് പോയത്. തിരുവല്ലയിൽ നിന്നും 4.30 ന് പുറപ്പെട്ട ട്രെയിനിലാണ് 173 തൊഴിലാളികൾ ജാർഖണ്ഡിലേക്ക് മടങ്ങിയത്.
ആലപ്പുഴയിൽ നിന്ന് 173 അതിഥി തൊഴിലാളികൾ ജാർഖണ്ഡിലേക്ക് യാത്രതിരിച്ചു - 173 guest workers
തിരുവല്ലയിൽ നിന്നും 4.30 ന് പുറപ്പെട്ട ട്രെയിനിലാണ് 173 തൊഴിലാളികൾ മടങ്ങിയത്.
ആലപ്പുഴയിൽ നിന്ന് ജാർഖണ്ഡിലേക്ക് 173 അതിഥി തൊഴിലാളികൾ പുറപ്പെട്ടു
ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും ആറ് കെ.എസ്.ആർ.ടി.സി ബസുകളിലായി ഇവരെ തിരുവല്ലയിലെത്തിച്ചു.മൂന്ന് ബസ്കളിലായി തൊഴിലാളികളെ ചേർത്തല ഫയർഫോഴ്സ് കേന്ദ്രത്തിന് സമീപത്ത് എത്തിച്ചു. ആരോഗ്യ വകുപ്പിൻ്റെ പരിശോധനകളെല്ലാം പൂർത്തിയാക്കി ഭക്ഷണക്കിറ്റും, വെള്ളവുമെല്ലാം നൽകിയാണ് ഉച്ചയ്ക്ക് ഒരു മണിയോടെ ഇവരെ യാത്രയാക്കിയതെന്ന് ചേർത്തല തഹസീൽദാർ ആർ.ഉഷ പറഞ്ഞു.