കേരളം

kerala

ETV Bharat / state

111 Years Imprisonment For Unnatural Sexual Assault : പ്രകൃതിവിരുദ്ധ ലൈംഗികപീഡനം : പ്രതിക്ക് 111 വർഷം കഠിനതടവും പിഴയും - ലൈംഗിക പീഡനം

Unnatural Sexual Assault Case in Alappuzha : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലാണ് വിധി

പ്രകൃതിവിരുദ്ധ ലൈംഗികപീഡനം  Unnatural Sexual Assault  111 Years Imprisonment in Unnatural Sexual Assault  പ്രതിക്ക് 111 വർഷം കഠിനതടവും പിഴയും  Sexual Assault case  sexual abuse  പോക്‌സോ കേസ്  pocso case  child abuse  ലൈംഗികപീഡനം  ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി  ലൈംഗിക പീഡനം  Unnatural Sexual Assault Case in Alappuzha
111 Years Imprisonment for Unnatural Sexual Assault

By ETV Bharat Kerala Team

Published : Oct 12, 2023, 7:39 PM IST

ആലപ്പുഴ :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 111 വർഷം കഠിനതടവ് വിധിച്ച് കോടതി (111 Years Imprisonment for Unnatural Sexual Assault). ചേർത്തല പൂച്ചാക്കൽ സ്വദേശി വൈറ്റിലശ്ശേരി വീട്ടിൽ രാജേഷി(40)നെയാണ് ചേർത്തല അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതി കഠിനതടവിന് ശിക്ഷിച്ചത്. 6 ലക്ഷം രൂപയോളം പിഴയായും പ്രതിക്കെതിരെ ചുമത്തി. പിഴ അടയ്ക്കാ‌ത്ത പക്ഷം പ്രത്യേക തടവും വിധിച്ചിട്ടുണ്ട്.

2020 ഡിസംബറിൽ ആയിരുന്നു കേസിനാസ്‌പദമായ സംഭവം. ചേർത്തല തൈക്കാട്ടുശ്ശേരി ഭാഗത്തുള്ള ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പ്രതി ഇയാൾക്കൊപ്പം പൂജാകർമം പഠിക്കുന്നതിനായി ക്ഷേത്രം വക ശാന്തിമഠത്തിൽ താമസിച്ച് വരികയായിരുന്ന 10 വയസ് മാത്രം പ്രായമുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പൂച്ചാക്കൽ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ ഇൻസ്‌പെക്‌ടർമാരായ എം അജയ് മോഹൻ, അജി ജി നാഥ് എന്നിവരാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

സബ് ഇൻസ്‌പെക്‌ടർ ഗോപാലകൃഷ്‌ണൻ, എഎസ്ഐ സുനിൽ രാജ്, എഎസ്ഐ അമ്പിളി, സീനിയർ സിപി അഖിൽ, സിപി നിത്യ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലയിൽ, പോക്സോ കേസിൽ ഒരു പ്രതിക്ക് 111 വർഷത്തെ കഠിനതടവ് ലഭിക്കുന്നത് അപൂർവമാണ്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. കുറ്റപത്രത്തിൽ പൊലീസ് സൂചിപ്പിച്ച മുഴുവൻ വകുപ്പുകളിലും പ്രതിയെ ശിക്ഷിച്ചിട്ടുണ്ട്.

പോക്‌സോ വകുപ്പിന് പുറമെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377 വകുപ്പ് പ്രകാരം 10 വർഷത്തെ തടവ് കൂടി പ്രതിക്ക് വിധിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബീന ടിയും പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് സികെ സജീവും ഹാജരായി. പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്‌തരിക്കുകയും 19 രേഖകൾ തെളിവിനായി കോടതിയിൽ സമർപ്പിക്കുകയും ചെയ്‌തു. പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ സിപിഒ ഹരീഷ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

ശാലു വധക്കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും :തിരുവനന്തപുരംവർക്കല ചെമ്മരുത്തി സ്വദേശി ശാലു (36) വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പതിനേഴ് ലക്ഷം രൂപ പിഴയും. ചെമ്മരുത്തി വില്ലേജിൽ മുട്ടപ്പലം ചാവടിമുക്കിലെ ഇങ്കി അനിൽ എന്ന അനിലിനെ(48) ആണ് തിരുവനന്തപുരം ഏഴാം അഡീ. സെഷൻസ് കോടതി ജഡ്‌ജി പ്രസൂൺ മോഹൻ ശിക്ഷിച്ചത്. പിഴ തുകയിൽ നിന്നും 7, 50,000 ലക്ഷം രൂപ മരണപ്പെട്ട ശാലുവിന്‍റെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും രണ്ട് ലക്ഷം രൂപ ഭർത്താവ് സജീവിനും നൽകുവാനും കോടതി നിർദേശിച്ചു.

2022 ഏപ്രിൽ 28നാണ് കേസിനാസ്‌പദമായ സംഭവം. മരണപ്പെട്ട ശാലു പ്രതി അനിലിന്‍റെ കൈയ്യിൽ നിന്നും പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ച് ചോദിച്ചപ്പോൾ നൽകാത്തതിനെ തുർന്നുള്ള വിരോധം മൂലമായിരുന്നു കൊലപാതകം. സംഭവ ദിവസം ഉച്ചയ്ക്ക്‌ 1.45ന് ചെമ്മരുത്തി എസ്.എൻ.വി.എച്ച്.എസിലേക്ക് പോകുന്ന വഴിയിൽ വച്ച് സ്‌കൂട്ടറിൽ എത്തിയ പ്രതി ശാലുവിനെ ചീത്തവിളിച്ച് തടഞ്ഞുനിർത്തുകയും കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് കഴുത്തിൽ പലവട്ടം വെട്ടുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ചവരെയും പ്രതി ആക്രമിച്ചു. കേസിൽ ദൃക്‌സാക്ഷികളുടെ മൊഴി നിർണായകമായി.

അതേസമയം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനിൽ. കൂടാതെ പണം പലിശയ്‌ക്ക് കൊടുക്കുകയും ചെയ്‌തിരുന്നു. പ്രതി നടത്തിയ കൃത്യം ഒരിക്കലും മാപ്പർഹിക്കുന്നതല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയുടെ പ്രവർത്തി ന്യായീകരിക്കുന്നില്ലെന്നും സാഹചര്യ തെളിവുകൾ മാത്രം പരിഗണിച്ച് ശിക്ഷ നൽകരുതെന്നും ആയിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.

അയിരൂർ പൊലീസാണ് കേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കൊല്ലപ്പെട്ട ശാലുവിന്‍റെ ഭർത്താവ്, സഹോദരിമാർ, മകൾ ഉൾപ്പടെ 33 സാക്ഷികളും 118 രേഖകളും 76 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ വിചാരണ ഘട്ടത്തിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഹരീഷ് കുമാർ കെഎൽ, അഭിഭാഷകനായ സുധി എംഐ എന്നിവർ ഹാജരായി.

ABOUT THE AUTHOR

...view details