ആലപ്പുഴ:കാലാവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ താലൂക്കുകളിലായി ഇത് വരെ തുറന്നത് 10 ക്യാമ്പുകൾ. കിഴക്കൻ വെള്ളത്തിന്‍റെ വരവ് കൂടിയതോടെ പമ്പാ - അച്ചൻ കോവിൽ ആറു കളുടെ തീരത്തുള്ള ചെങ്ങന്നൂർ താലൂക്കിലാണ് ഏറ്റവും അധികം ക്യാമ്പുകൾ ഉള്ളത്. ഇവിടെ കീഴ്ച്ചേരിമേൽ ജെ.ബി.എസ് സ്കൂൾ, തയ്യൂർ പകൽവീട്, പേരിളശ്ശേരി എൽ.പി.എസ്, എം.പി യു.പി.എസ് പുത്തൻകാവ് എന്നീ 4 ക്യാമ്പുകളിലായി 97 പേരാണുള്ളത്.
ആലപ്പുഴയില്‍ ഇതുവരെ തുറന്നത് 10 ദുരിതാശ്വാസ ക്യാമ്പുകൾ - കാലാവർഷം
കിഴക്കൻ വെള്ളത്തിന്‍റെ വരവ് കൂടിയതോടെ പമ്പാ - അച്ചൻ കോവിൽ ആറു കളുടെ തീരത്തുള്ള ചെങ്ങന്നൂർ താലൂക്കിലാണ് ഏറ്റവും അധികം ക്യാമ്പുകൾ ഉള്ളത്. ഇവിടെ കീഴ്ച്ചേരിമേൽ ജെ.ബി.എസ് സ്കൂൾ, തയ്യൂർ പകൽവീട്, പേരിളശ്ശേരി എൽ.പി.എസ്, എം.പി യു.പി.എസ് പുത്തൻകാവ് എന്നീ 4 ക്യാമ്പുകളിലായി 97 പേരാണുള്ളത്.
മാവേലിക്കര താലൂക്കിലെ 2 ക്യാമ്പുകളായ വെട്ടിയാർ ഗവ:എൽ. പി. എസ്, തൃപ്പെരുന്തുറ യു.പി.എസ് എന്നിവടങ്ങളിലായി 16 പേരും, കുട്ടനാട്ടിലെ കാവാലം കമ്യൂണിറ്റി ഹാളിലെ ക്യാമ്പിൽ 5 പേരും ഉണ്ട്. കാർത്തികപ്പള്ളി താലൂക്കിലെ വഫ അറബിക് കോളജിൽ ആരംഭിച്ച ക്യാമ്പിൽ 142 പേരും ചേർത്തല കന്നിക്കാട്ടു കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വസ ക്യാമ്പിൽ 36 പേരുമുണ്ട്. ആകെ ജില്ലയിലെ 10 ക്യാമ്പുകളിലായി 296 പേരാണുള്ളത്. ഇതിൽ 139 പേർ സ്ത്രീകളും, 130 പുരുഷന്മാരും, 27 പേർ കുട്ടികളും, 15 മുതിർന്നവരും ഒരാൾ ഗർഭിണിയുമാണ്.