പാരീസ്: പിഎസ്‌ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ കൊവിഡ് മുക്തനായി. നെയ്‌മര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗമുക്തനായതോടെ നെയ്‌മര്‍ പരിശീലനം പുനരാരംഭിച്ചു. അടുത്തിടെയാണ് നെയ്‌മര്‍ ഉള്‍പ്പെടെ പിഎസ്‌ജിയുടെ ഏഴ് താരങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. നെയ്‌മറെ കൂടാതെ കിലിയന്‍ എംബാപ്പെ, എയ്‌ജല്‍ ഡി മരിയ, കെയ്‌ലര്‍ നവാസ് എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
നെയ്മര്‍ കൊവിഡ് മുക്തനായി; പിഎസ്‌ജിക്കായി പരിശീലനം തുടങ്ങി - നെയ്‌മര്‍ വാര്‍ത്ത
അടുത്തിടെയാണ് നെയ്‌മര്‍ ഉള്‍പ്പെടെ പിഎസ്‌ജിയുടെ ഏഴ് താരങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്
നെയ്മര്‍
ഫ്രാന്‍സിലെ ലീഗ് വണ്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇതിനകം തുടക്കമായി കഴിഞ്ഞു. സീസണിലെ ആദ്യ മത്സരത്തില്‍ ലെന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിന് പിഎസ്‌ജി പരാജയപ്പെടുത്തിയിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായ പിഎസ്‌ജി കിരീടം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.