ന്യൂഡൽഹി:ടോക്കിയോ ഒളിമ്പിക്‌സ് വനിത ഹോക്കിയിൽ വെങ്കലമെഡൽ പോരാട്ടത്തിൽ പരാജയപ്പെട്ട ഇന്ത്യൻ ടീമിന്‍റെ പ്രകടനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ടീമിനെ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. നേരത്തെ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ടീമിനേയും മോദി നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു.
'നിങ്ങളുടെ കഠിനാധ്വാനം രാജ്യത്തെ കോടിക്കണക്കിന് പെൺകുട്ടികൾക്ക് പ്രചോദനമായി മാറി. രാജ്യം നിങ്ങളിൽ അഭിമാനിക്കുന്നു. കാലാകാലങ്ങളായി വിസ്മൃതിയിലായിരുന്ന ഇന്ത്യൻ ഹോക്കി ടീം നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ വീണ്ടും പുനർജനിച്ചിരിക്കുന്നു', മോദി ഫോണിലൂടെ താരങ്ങളോട് പറഞ്ഞു.
'നിങ്ങൾ എല്ലാവരും നന്നായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ 6-7 വർഷങ്ങളായി നിങ്ങൾ എല്ലാവരും കഠിനാധ്വാനം ചെയ്തു. കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾ എല്ലാം ഉപേക്ഷിച്ചു. മുഴുവൻ ടീമിനെയും പരിശീലകനെയും ഞാൻ അഭിനന്ദിക്കുന്നു. ദയവായി നിരാശപ്പെടരുത്', മോദി കൂട്ടിച്ചേർത്തു.