ടോക്കിയോ: ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യന്‍ വനികളുടെ ആദ്യ മെഡല്‍ നേട്ടത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ക്യാപ്റ്റന്‍ റാണി റാംപാല്‍. ടോക്കിയോയില്‍ മെഡല്‍ നേട്ടത്തിനായി സാധ്യമായതെന്തും നല്‍കുമെന്ന് റാണി പറഞ്ഞു. വെങ്കലപ്പോരാട്ടത്തിനായി ബ്രിട്ടനെതിരെ വെള്ളിയാഴ്ച കളത്തിലിറങ്ങാനിരിക്കെവെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇക്കാര്യം പറഞ്ഞത്.
''അർജന്‍റീനയ്‌ക്കെതിരായ സെമിയില്‍ ഞങ്ങള്‍ നന്നായി കളിച്ചു. ഒളിമ്പിക്സിന്‍റെ ഫൈനലിലെത്താനാവത്തത് നിരാശാജനകമായിരുന്നു. ഈ ടൂർണമെന്‍റിൽ ഞങ്ങൾ മികച്ച പ്രകടനം നടത്തി, ഒരു മെഡൽ നേടാൻ ഞങ്ങൾക്ക് ഇപ്പോഴും അവസരമുണ്ട്.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എല്ലാവരും ബ്രിട്ടനെതിരെ മത്സരിക്കാനിറങ്ങുന്നത്. ആദ്യത്തെ ഒളിമ്പിക് മെഡൽ നേടാൻ ഞങ്ങൾ സാധ്യമായതെന്തും നല്‍കും. പുതിയ ഒരു ചരിത്രം സൃഷ്ടിക്കാൻ വെള്ളിയാഴ്ച ഞങ്ങൾക്ക് അവസരമുണ്ട്'' ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
also read: 'ഈ വിജയം കൊവിഡ് പോരാളികള്‍ക്ക്'; വികാരാധീനനായി മന്‍പ്രീത്
അതേസമയം ഒളിമ്പിക് പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീം വെങ്കലം നേടിയിരുന്നു. ജര്‍മനിയെ നാലിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ഇന്ത്യന്‍ സംഘം കീഴടക്കിയത്.ടുര്‍ണമെന്‍റിലുട നീളം ഇന്ത്യയുടെ യാത്രയില്‍ നിര്‍ണായകമായ മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ മിന്നുന്ന സേവുകളും സിമ്രാന്‍ജീത്തിന്‍റെ ഇരട്ട ഗോള്‍ നേട്ടവുമാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്. അതേസമയം ഒളിമ്പിക് ഹോക്കിയില്‍ രാജ്യത്തിന്‍റെ 12ാമത്തെ മെഡല്‍ നേട്ടമാണിത്.