ടോക്കിയോ :പാരാലിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യക്കായി മെഡൽ ഉറപ്പിച്ച് സുഹാസ് യതിരാജ് ഫൈനലിൽ. പുരുഷൻമാരുടെ ബാഡ്മിന്റണ്‍ എസ് എൽ 4 വിഭാഗത്തിലാണ് സുഹാസ് വിജയം കുറിച്ചത്. സെമിയില്‍ ഇന്‍ഡോനേഷ്യയുടെ സെത്തിയവാന്‍ ഫ്രെഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരം തോല്‍പ്പിച്ചത്. സ്കോര്‍: 21-9, 21-15.
ഐ.എ.എസ് ഉദ്യോഗസ്ഥനായ സുഹാസ് നോയ്ഡ ജില്ല മജിസ്ട്രേറ്റാണ്. പാരാലിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥൻ കൂടിയാണ് സുഹാസ്. 31 മിനിട്ട് മാത്രം നീണ്ടുനിന്ന മത്സരത്തിൽ തികച്ചും ഏകപക്ഷീയ വിജയമായിരുന്നു സുഹാസിന്റേത്. ഫൈനലിൽ ഫ്രാൻസിന്റെ ലൂക്കാസ് മസൂറിനെയാണ് സുഹാസ് നേരിടുക. ഈ ഇനത്തിലെ ലോക ഒന്നാം നമ്പര്‍ താരമാണ് മസൂര്‍.