ടോക്കിയോ : പാരാലിമ്പിക്‌സ് ബാഡ്‌മിന്‍റണിൽ ഇന്ത്യക്ക് വീണ്ടും സ്വർണത്തിളക്കം. പുരുഷ സിംഗിൾസ് എസ്എച്ച്6 വിഭാഗത്തിൽ ഇന്ത്യൻ താരം കൃഷ്ണ നാഗറാണ് സ്വർണം നേടിയത്. ഹോങ്കോങിന്‍റെ ചു മാൻ കായിയോട് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു നാഗറിന്‍റെ വിജയം. സ്‌കോർ : 21-17, 16-21, 21-17.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു നാഗറിന്‍റെ സ്വർണനേട്ടം. ആദ്യ സെറ്റ് ഇന്ത്യൻ താരവും രണ്ടാം സെറ്റ് ഹോങ്കോങ് താരവും സ്വന്തമാക്കിയതോടെ മത്സരം കനത്തു. നിർണായകമായ അവസാന സെറ്റ് വാശിയേറിയ പോരാട്ടത്തിനൊടുവിൽ കൃഷ്ണ നാഗർ പിടിച്ചെടുക്കുകയായിരുന്നു.