ടോക്കിയോ :ഞായറാഴ്‌ച നടക്കുന്ന ടോക്കിയോ പാരാലിമ്പിക്‌സിന്‍റെ സമാപനച്ചടങ്ങിൽ ഷൂട്ടിങ് താരം അവാനി ലേഖാര ഇന്ത്യൻ പതാകയേന്തും. ടോക്കിയോയിൽ ഇന്ത്യക്കായി ആദ്യ സ്വർണം നേടിയ താരമാണ് അവാനി.
ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ എസ് എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണവും 50 മീറ്റര്‍ റൈഫില്‍ ത്രി പൊസിഷന്‍ എസ്എച്ച്1 വിഭാഗത്തില്‍ വെങ്കലവുമാണ് താരം നേടിയത്. ഒരു ഇന്ത്യന്‍ വനിതാതാരം ഇതാദ്യമായാണ് പാരാലിമ്പിക്‌സിൽ രണ്ട് മെഡലുകള്‍ നേടുന്നത്.
ALSO READ:പാരാലിമ്പിക്‌സില്‍ വീണ്ടും ചരിത്രമെഴുതി ഇന്ത്യ, ബാഡ്‌മിന്‍റണില്‍ പ്രമോദിന് സ്വർണം മനോജിന് വെങ്കലം
പാരാലിമ്പിക്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മെഡല്‍ വേട്ടയായിരുന്നു ഇത്തവണ ഇന്ത്യയുടേത്. നാല് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവുമുൾപ്പെടെ 18 മെഡലുകളാണ് ഇന്ത്യ ഇതുവരെ വാരിക്കൂട്ടിയത്.
അവാനിയെക്കൂടാതെ 50 മീറ്റർ എയർ പിസ്റ്റളിൽ മനീഷ് നർവാളും, ബാഡ്മിന്‍റണിൽ പ്രമോദ് ഭഗതും, ജാവലിൻ ത്രോയിൽ സുമിത് ആന്‍റിലുമാണ് ഇന്ത്യക്കായി സ്വർണം നേടിയത്.