കേരളം

kerala

ETV Bharat / sports

മലർത്തിയടിച്ച് ഇന്ത്യ ; ഗുസ്‌തിയിൽ രവി ദഹിയയും, ദീപക് പൂനിയയും സെമിയിൽ - Ravi Dahiya and Deepak Punia entered semifinals

സെമിഫൈനലിൽ വിജയിച്ചാല്‍ ഇരുവർക്കും മെഡൽ ഉറപ്പിക്കാം

രവി ദാഹിയയും, ദീപക് പൂനിയയും സെമിയിൽ  രവി ദാഹിയ  ദീപക് പൂനിയ  Tokyo Olympics  Ravi Dahiya  Deepak Punia  Ravi Dahiya and Deepak Punia entered semifinals  Tokyo Olympics Wrestling
മലർത്തിയടിച്ച് ഇന്ത്യ; ഗുസ്തിയിൽ രവി ദാഹിയയും, ദീപക് പൂനിയയും സെമിയിൽ

By

Published : Aug 4, 2021, 10:23 AM IST

ടോക്കിയോ : ഒളിമ്പിക്‌സ് ഗുസ്‌തിയിൽ ഇന്ത്യ ഇരട്ടമെഡൽ നേട്ടത്തിനരികെ. പുരുഷ വിഭാഗം ഫ്രീസ്റ്റൈൽ 57 കിലോഗ്രാം വിഭാഗത്തിൽ രവി ദഹിയയും 86 കിലോഗ്രാം വിഭാഗത്തിൽ ദീപക് പൂനിയയും തകർപ്പൻ പ്രകടനത്തോടെ സെമിഫൈനലിൽ കടന്നു. ഒരു വിജയം കൂടെ സ്വന്തമാക്കിയാൽ ഇരുവർക്കും മെഡൽ ഉറപ്പിക്കാൻ സാധിക്കും.

86 കിലോഗ്രാം വിഭാഗത്തിൽ ചൈനീസ് താരം സുഷനെ 6–3ന് തോൽപ്പിച്ചാണ് ദീപക് പൂനിയ സെമിഫൈനലിൽ കടന്നത്. ബൾഗേറിയൻ താരം ജോർജി വാലെന്‍റീനോവ് വാംഗെലോവിനെ 14-4ന് തകർത്താണ് രവി ദഹിയ സെമിയിൽ കടന്നത്.

ALSO READ:ആദ്യ ശ്രമത്തിൽ തന്നെ 86.65 മീറ്റർ ; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ

നേരത്തേ നടന്ന പ്രീ ക്വാർട്ടറിൽ കൊളംബിയൻ താരം എഡ്വാർഡോ ടൈഗ്രേറോസിനെ 13- 2നാണ് രവി ദഹിയ തോൽപ്പിച്ചത്. നൈജീരിയൻ താരം എകറെകെമി അഗിയോമോറിനെ 12-1ന് തകർത്താണ് ദീപക് ക്വാർട്ടറിൽ കടന്നത്.

ABOUT THE AUTHOR

...view details