ടോക്കിയോ: ഒളിമ്പിക്‌സ് 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്‌തിയിൽ ഇന്ത്യയുടെ ബജ്‌രംഗ് പുനിയ സെമിഫൈനലിൽ കടന്നു. ക്വാർട്ടറിൽ ഇറാന്‍റെ മൊർട്ടേസ ഗാസിയെ ആണ് പുനിയ പരാജയപ്പെടുത്തിയത്. അവസാന നിമിഷം വരെ പിന്നിൽ നിന്ന ശേഷം നടത്തിയ തകർപ്പൻ തിരിച്ചുവരവിലൂടെയാണ് പുനിയ സെമി ഉറപ്പിച്ചത്.
ഒളിമ്പിക് ഗുസ്‌തി; ബജ്‌രംഗ് പുനിയ സെമിയിൽ - ബജ്‌രംഗ് പുനിയ
പ്രീക്വാർട്ടറിൽ കിർഗിസ്ഥാന്‍റെ ഇമാസർ അക്‌മാറ്റലിയെ വീഴ്ത്തിയായിരുന്നു പുനിയ ക്വാർട്ടറിൽ പ്രവേശിച്ചത്. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സെമി പോരാട്ടത്തിൽ അസർബൈജാന്‍റെ ഹാജി അലിവെ ആണ് പുനിയയുടെ എതിരാളി.

ഒളിമ്പിക് ഗുസ്‌തി; ബജ്‌രംഗ് പുനിയ സെമിയിൽ
Also Read: ഒളിമ്പിക് ഗോള്‍ഫ്: അതിഥി അശോക് രണ്ടാമത് തന്നെ
പ്രീക്വാർട്ടറിൽ കിർഗിസ്ഥാന്‍റെ ഇമാസർ അക്‌മാറ്റലിയെ വീഴ്ത്തിയായിരുന്നു പുനിയ ക്വാർട്ടറിൽ പ്രവേശിച്ചത്. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സെമി പോരാട്ടത്തിൽ അസർബൈജാന്‍റെ ഹാജി അലിവെ ആണ് പുനിയയുടെ എതിരാളി. റിയോ ഒളിമ്പിക്‌സിലെ മെഡൽ ജേതാവാണ് മൂന്ന് തവണ ലോക ചാമ്പ്യൻഷിപ്പ് നേടിയിട്ടുള്ള ഹാജി അലിവെ.