കേരളം

kerala

ETV Bharat / sports

ഒളിമ്പിക് ഹോക്കിയില്‍ ചരിത്രമെഴുതി ഇന്ത്യന്‍ പെണ്‍പട, ഓസ്ട്രേലിയയെ അട്ടിമറിച്ച് സെമിയില്‍ - Gurjeet kaurs Goal in Tokyo

ഗുര്‍ജീത് കൗര്‍ 22ാം മിനിട്ടില്‍ നേടിയ ഗോളാണ് ഇന്ത്യയ്ക്ക് സെമിയിലേക്ക് വാതില്‍തുറന്നത്.

ഒളിമ്പിക് ഹോക്കിയില്‍ ചരിത്രമെഴുതി ഇന്ത്യന്‍ പെണ്‍പട, ഓസ്ട്രേലിയയെ അട്ടിമറിച്ച് സെമിയില്‍
ഒളിമ്പിക് ഹോക്കിയില്‍ ചരിത്രമെഴുതി ഇന്ത്യന്‍ പെണ്‍പട, ഓസ്ട്രേലിയയെ അട്ടിമറിച്ച് സെമിയില്‍

By

Published : Aug 2, 2021, 10:37 AM IST

Updated : Aug 2, 2021, 10:47 AM IST

ടോക്യോ : ഒളിമ്പിക് വനിത ഹോക്കിയില്‍ ഓസ്ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യന്‍ ടീം സെമി ഫൈനലില്‍. ചരിത്രത്തിലാദ്യമായാണ് വനിതകള്‍ സെമിയില്‍ പ്രവേശിക്കുന്നത്.

ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് തകര്‍പ്പന്‍ ജയം. ഗുര്‍ജീത് കൗര്‍ 22ാം മിനിട്ടില്‍ നേടിയ ഗോളാണ് ഇന്ത്യയ്ക്ക് സെമിയിലേക്ക് വാതില്‍തുറന്നത്.

പെനാള്‍ട്ടി കോര്‍ണറില്‍ നിന്ന് ലക്ഷ്യം കണ്ട ഗുര്‍ജീതിന്‍റെ , ടോക്കിയോയിലെ ആദ്യ ഗോളുമാണിത്. ഓസ്ട്രേലിയയ്ക്ക് അഞ്ചിലേറെ പെനാല്‍ട്ടി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ഇന്ത്യന്‍ പ്രതിരോധത്തില്‍ ഓസ്ട്രേലിയന്‍ മുന്നേറ്റനിര അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭമായി.

ഒളിമ്പിക് ഹോക്കിയില്‍ മൂന്ന് തവണ സ്വര്‍ണം നേടിയ ഓസ്ട്രേലിയയെ വെറും മൂന്നാം തവണ മാത്രം കളിക്കുന്ന ഇന്ത്യന്‍ പെണ്‍പട അട്ടിമറിച്ചത് പുതുചരിത്രമാണ്.

ലോകറാങ്കിങ്ങില്‍ രണ്ടാമതുള്ള ഓസ്ട്രേലിയയെയാണ് പത്താം സ്ഥാനത്തുള്ള ഇന്ത്യ തറപറ്റിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും വിജയിച്ച് പൂള്‍ ബിയില്‍ ചാംപ്യന്‍മാരായാണ് ഓസ്ട്രേലിയന്‍ പെണ്‍സംഘം ക്വാര്‍ട്ടറിലെത്തിയത്.

അഞ്ച് കളികളില്‍ നിന്ന് 13 ഗോളുകള്‍ കണ്ടെത്തിയ അവര്‍ വഴങ്ങിയത്, സ്പെയിനിനോടുള്ള മത്സരത്തിലെ ഒന്നുമാത്രം. പൂള്‍ എയിലെ ആദ്യ മൂന്ന് മത്സങ്ങളില്‍ നെതര്‍ലാന്‍ഡ്, ജര്‍മനി, ബ്രിട്ടണ്‍ എന്നിവരോട് തോറ്റ് അവസാന 2 എണ്ണത്തിലെ വിജയങ്ങള്‍ കൊണ്ട് നാലാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്.

അയര്‍ലന്‍ഡിനോട് 1-0 ത്തിനും ദക്ഷിണാഫ്രിക്കയോട് 4-3 നും വിജയം നേടിയതാണ് ടീമിന് ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാക്കിയത്.

Last Updated : Aug 2, 2021, 10:47 AM IST

ABOUT THE AUTHOR

...view details