ടോക്കിയോ : ഒളിമ്പിക്‌സ് ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും നേട്ടം. വനിത വിഭാഗം 53കിലോഗ്രാമിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയുമായി വിനേഷ് ഫോഗട്ട് ക്വാർട്ടറിൽ. റിയോയിലെ വെങ്കലമെഡൽ ജേതാവ് സ്വീഡന്‍റെ സോഫിയ മഗദലേനയെ 7-1 ന് തകർത്താണ് വിനേഷ് ക്വാർട്ടറില്‍ കടന്നത്.
തികച്ചും ഏകപക്ഷീയമായ വിജയമാണ് വിനേഷ് സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ പോലും സ്വീഡൻ താരത്തെ മുന്നേറാന്‍ വിനേഷ് അനുവദിച്ചില്ല. വിനേഷിന്‍റെ അറ്റാക്കിലും ഡിഫൻസിലും പതറിപ്പോയ സോഫിയയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാൻ സാധിച്ചില്ല.