കേരളം

kerala

ETV Bharat / sports

ടേബിള്‍ ടെന്നീസ്: സുതീര്‍ഥ മുഖര്‍ജി പുറത്ത്

ഏകപക്ഷീയമായ നാല് സെറ്റുകള്‍ക്ക് പോര്‍ച്ചുഗലിന്‍റെ ഫു യുവാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്.

Fu Yu of Portugal  Sutirtha Mukherjee  ടേബിള്‍ ടെന്നീസ്  Tokyo Olympics  സുതീര്‍ഥ  സുതീര്‍ഥ മുഖര്‍ജി
ടേബിള്‍ ടെന്നീസ്: സുതീര്‍ഥ മുഖര്‍ജി തോറ്റ് പുറത്ത്

By

Published : Jul 26, 2021, 10:41 AM IST

ടോക്കിയോ: ഒളിമ്പിക്‌സില്‍ ടേബിള്‍ ടെന്നീസ് വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ താരം സുതീര്‍ഥ മുഖര്‍ജി തോറ്റ് പുറത്ത്. രണ്ടാം റൗണ്ടില്‍ ഏകപക്ഷീയമായ നാല് സെറ്റുകള്‍ക്ക് പോര്‍ച്ചുഗലിന്‍റെ ഫു യുവാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്. സ്‌കോര്‍: 11-3, 11-3, 11-5, 11-5.

അതേസമയം ആകെ 23 മിനിറ്റ് മാത്രമാണ് മത്സരം നീണ്ട് നിന്നത്. എന്നാല്‍ മറ്റൊരു ഇന്ത്യന്‍ താരം മണിക ബത്ര നേരത്തെ തന്നെ മൂന്നാം റൗണ്ടില്‍ കടന്നിരുന്നു. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഓസ്ട്രിയയുടെ സോഫിയ പോള്‍കാനോവയാണ് ബത്രയുടെ എതിരാളി.

also read:ഫെന്‍സിങ്ങില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു; ഭവാനി ദേവി പുറത്ത്

ABOUT THE AUTHOR

...view details