കേരളം

kerala

ETV Bharat / sports

ബാഡ്‌മിന്‍റണിൽ നിരാശ ; തുടർച്ചയായ രണ്ടാം തോൽവിയോടെ സായ് പ്രണീത് പുറത്ത് - ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്

സിംഗിള്‍സ് മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സ് താരം മാര്‍ക് കാല്‍ജോവിനോട് 21-14, 21-14 എന്ന സ്കോറിനാണ് സായ് പ്രണീത് തോറ്റത്.

സായ് പ്രണീത്  Sai Praneeth  ബാഡ്‌മിന്‍റണ്‍  Sai Praneeth's campaign ends  സായ് പ്രണീത് ബാഡ്‌മിന്‍റണ്‍  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  സായ് പ്രണീത് പുറത്ത് ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്
ബാഡ്‌മിന്‍റണിൽ നിരാശ; തുടർച്ചയായ രണ്ടാം തോൽവിയോടെ സായ് പ്രണീത് പുറത്ത്

By

Published : Jul 28, 2021, 6:10 PM IST

ടോക്കിയോ : ബാഡ്‌മിന്‍റണ്‍ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ താരം സായ് പ്രണീതിന് തുടർച്ചയായ രണ്ടാം തോൽവി. രണ്ടാം സിംഗിള്‍സ് മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സ് താരം മാര്‍ക് കാല്‍ജോവിനോടാണ് സായ്പ്രണീത് തോറ്റത്. ഇതോടെ താരം സിംഗിൾസ് ഗ്രൂപ്പ് മത്സരങ്ങളിൽ നിന്നും പുറത്തായി.

21-14, 21-14 നാണ് നെതർലാന്‍ഡ് താരം ഇന്ത്യൻ താരത്തെ തോൽപ്പിച്ചത്. ആദ്യ സിംഗിൾസിൽ ഇസ്രയേൽ താരം മിഷ സിൽബെർമാനോടും നേരിട്ടുള്ള സെറ്റുകൾക്ക് സായ് തോൽവി വഴങ്ങിയിരുന്നു. ഈ തോല്‍വികളാണ് താരത്തിന്‍റെ ഒളിമ്പിക്‌സ് മെഡല്‍ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയായത്.

ALSO READ:മെഡൽ ഒരു വിജയത്തിനരികെ ; ബോക്‌സിങ്ങില്‍ പൂജാറാണി ക്വാർട്ടറില്‍

സായ് പ്രണീതിന്‍റെ കന്നി ഒളിമ്പിക്‌സാണ് ടോക്കിയോയിലേത്. എന്നാല്‍ ഇതുവരെ മികവാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചില്ല. ബാഡ്‌മിന്‍റണില്‍ ഇനി പിവി സിന്ധു മാത്രമാണ് ഇന്ത്യന്‍ പ്രതീക്ഷ.

ABOUT THE AUTHOR

...view details