കേരളം

kerala

ETV Bharat / sports

ടോക്കിയോ ഒളിമ്പിക്സ്: 24 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ്

മൂന്ന് വിദേശ അത്ലറ്റുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Tokyo Olympics  COVID 19  ടോക്കിയോ ഒളിമ്പിക്സ്  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് വാര്‍ത്തകള്‍  കൊവിഡ്  ടോക്കിയോ ഒളിമ്പിക്സ് കൊവിഡ് കേസുകള്‍
ടോക്കിയോ ഒളിമ്പിക്സ്: 24 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jul 29, 2021, 10:32 AM IST

ടോക്കിയോ: ഒളിമ്പിക്സുമായി ബന്ധപ്പെട്ട 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ഒളിമ്പിക് സംഘാടക സമിതി അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് വിദേശ അത്ലറ്റുകളും 15 പേര്‍ കരാറുകാരും ആറ് പേര്‍ ഉദ്യോഗസ്ഥരുമാണെന്ന് സംഘാടക സമിതി വ്യക്തമാക്കി.

ഇതോടെ ഒളിമ്പിക്സുമായി ബന്ധപ്പെട്ട് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 193 ആയി ഉയര്‍ന്നു. അതേസമയം ഒളിമ്പിക്സുമായി ബന്ധപ്പെട്ട് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ കൂടിയാണിത്.

also read: സിന്ധുവിന് ആധികാരിക വിജയം; ക്വാര്‍ട്ടറിലേക്ക് മുന്നേറി

ടോക്കിയോയിലും റെക്കോഡ് കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 3,177 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details