ടോക്കിയോ :ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യക്ക് വിജയത്തുടക്കം. പുരുഷ വിഭാഗം 57 കിലോഗ്രാമിൽ ഇന്ത്യയുടെ രവികുമാർ ദഹിയ കൊളംബിയയുടെ എഡ്വാർഡോ ടിഗ്രെറോസിനെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിലേക്ക് കടന്നു.
രണ്ട് തവണ ഏഷ്യൻ ചാമ്പ്യനായ ദഹിയ 13-2 എന്ന സ്കോറിന് അനായാസമായണ് വിജയിച്ചത്. ദഹിയ പൂർണമായും ആധിപത്യം പുലർത്തിയ മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും കൊളംബിയൻ താരത്തെ മുന്നേറാൻ അനുവദിച്ചില്ല.