ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയ വെയ്റ്റ് ലിഫ്റ്റർ മിരാബായ് ചാനുവിന് സംസ്ഥാന സർക്കാർ ഒരു കോടി രൂപ നൽകുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്. റെയില്‍വേയിലെ ജോലിക്ക് പകരം താരത്തിന് പുതിയ ജോലി പരിഗണനയിലുണ്ടെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി പറഞ്ഞു.
ഭാരോദ്വഹനത്തിൽ വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് ചാനുവിന്‍റെ വെള്ളിമെഡല്‍ നേട്ടം. സ്‌നാച്ചിൽ 87 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 115 കിലോയും ഉയര്‍ത്തിയാണ് ചാനുമെഡൽ കരസ്ഥമാക്കിയത്. 2000 സിഡ്‌നി ഒളിമ്പിക്സില്‍ വെങ്കലം നേടിയ കർണം മല്ലേശ്വരിക്ക് ശേഷം ആദ്യമായാണ് ഇന്ത്യയിൽ നിന്ന് ഒരു താരം ഭാരോദ്വഹനത്തിൽ മെഡൽ കരസ്ഥമാക്കുന്നത്. ചാനുവിന്‍റെ നേട്ടത്തോടെ 21 വർഷത്തെ രാജ്യത്തിന്‍റെ കാത്തിരിപ്പിനാണ് വിരാമമാവുന്നത്.