കേരളം

kerala

ETV Bharat / sports

100 മീറ്റര്‍ ബാക്ക്‌സ്ട്രോക്ക്; മീന പട്ടേൽ സെമിഫൈനൽ കാണാതെ പുറത്ത് - ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്

ആദ്യ ഹീറ്റ്സിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും ആകെ പോയിന്‍റിൽ 39-ാം സ്ഥാനത്തായിരുന്നു മീനയുടെ സ്ഥാനം.

Tokyo Olympics News  മീന പട്ടേൽ നീന്തൽ  Maana Patel swimming  women's backstroke pre-quarter  ഇന്നത്തെ ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്  Maana Patel fails Tokyo Olympics
വനിതകളുടെ 100 മീറ്റര്‍ ബാക്ക്‌സ്ട്രോക്ക് ഹീറ്റ്‌സ്; മീന പട്ടേൽ സെമിഫൈനൽ കാണാതെ പുറത്ത്

By

Published : Jul 25, 2021, 5:07 PM IST

ടോക്കിയോ: വനിതകളുടെ 100 മീറ്റര്‍ ബാക്ക്‌സ്ട്രോക്ക് ഹീറ്റ്‌സിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയായിരുന്ന നീന്തൽ താരം മീന പട്ടേൽ സെമിഫൈനൽ കാണാതെ പുറത്ത്. ആദ്യ ഹീറ്റ്സിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും ആകെ പോയിന്‍റിൽ ആദ്യ പതിനാറിൽ എത്താൻ സാധിച്ചില്ല.

ആറ് ഹീറ്റ്സുകൾ കഴിഞ്ഞപ്പോൾ 39-ാം സ്ഥാനത്തിയിരുന്നു ആദ്യത്തെ ഒളിമ്പിക്‌സിനിറങ്ങിയ മീന പട്ടേലിന്‍റെ സ്ഥാനം. ആദ്യ പതിനാറിൽ ഇടം നേടുന്നവർക്കു മാത്രമേ സെമിഫൈനലിൽ ഇടം നേടാൻ സാധിക്കുകയുള്ളു.

ALSO READ:പുരുഷൻമാരുടെ ലൈറ്റ് വെയ്‌റ്റ് ബോക്‌സിങ്; മനീഷ് കൗശിക് പുറത്ത്

മറ്റ് ഇന്ത്യൻ താരങ്ങളായ മലയാളി താരം സജൻ പ്രകാശ് 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഹീറ്റ്‌സിനും, ശ്രീഹരി നടരാജ് 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്ക് ഹീറ്റ്‌സിനും ഇന്ന് മത്സരത്തിനിറങ്ങുന്നുണ്ട്.

ABOUT THE AUTHOR

...view details