കേരളം

kerala

ETV Bharat / sports

ഇടിക്കൂട്ടില്‍ ലോവ്‌ലിനയുടെ ഇടിമുഴക്കം; മെഡല്‍ ഒരു ജയമകലെ

3-2 എന്ന സ്കോറിനാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ വെങ്കല മെഡല്‍ നേടിയ അസം കാരി ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

Lovlina Borgohain  Tokyo Olympics  ലോവ്‌ലിന ബോർഗോഹൈൻ  ടോക്കിയോ ഒളിമ്പിക്സ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് 2020
ഇടിക്കൂട്ടില്‍ ലോവ്‌ലിനയുടെ ഇടിമുഴക്കം; മെഡല്‍ ഒരു ജയമകലെ

By

Published : Jul 27, 2021, 12:48 PM IST

ടോക്കിയോ: ബോക്സിങ് റിങ്ങില്‍ ഇന്ത്യയ്ക്ക് ആശ്വാസമായി ലോവ്‌ലിന ബോർഗോഹൈൻ. വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തില്‍ ജർമനിയുടെ നദീൻ അപേറ്റ്സിനെ കീഴടക്കിയ താരം ക്വാർട്ടർ ഉറപ്പിച്ചു. 3-2 എന്ന സ്കോറിനാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ വെങ്കല മെഡല്‍ നേടിയ അസം കാരി ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

അടുത്ത മത്സരത്തില്‍ ജയിക്കാനായാല്‍ ലോവ്‌ലിനയ്ക്ക് മെഡല്‍ ഉറപ്പാക്കാം. മുന്‍ ലോക ചാമ്പ്യനും നാലാം സീഡുമായ നിയെന്‍ ചിനാണ് ക്വാര്‍ട്ടറില്‍ ലോവ്‌ലിനയുടെ എതിരാളി.

also read:ഒളിമ്പിക് ടെന്നീസ് കോര്‍ട്ടില്‍ വമ്പൻ അട്ടിമറി; ജപ്പാന്‍റെ നവോമി ഒസാക്ക പുറത്ത്

ABOUT THE AUTHOR

...view details