കേരളം

kerala

ETV Bharat / sports

അത്‌ലറ്റിക്‌സിലെ ആദ്യ മെഡല്‍ സ്വപ്‌നവുമായി കമല്‍പ്രീത് കൗര്‍ ഇന്നിറങ്ങുന്നു - ഒളിമ്പിക്സ് വാർത്തകൾ

പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ 66.59 മീറ്റര്‍ ദൂരം കണ്ടെത്തി ദേശീയ റെക്കോഡ് തിരുത്തിയാണ് 25കാരിയായ കൗര്‍ ടോക്കിയോയിലേക്ക് പറന്നത്.

Tokyo Olympics  Kamalpreet Kaur  കമല്‍പ്രീത് കൗര്‍  ടോക്കിയോ ഒളിമ്പിക്സ്  Tokyo Olympics news  ടോക്കിയോ ഒളിമ്പിക്സ് 2020  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ 2020 വാർത്തകൾ
അത്ലറ്റിക്സിലെ ആദ്യ മെഡല്‍; ഇന്ത്യന്‍ സ്വപ്നങ്ങളുമായി കമല്‍പ്രീത് കൗര്‍ ഇന്നിറങ്ങുന്നു

By

Published : Aug 2, 2021, 1:27 PM IST

ടോക്കിയോ : ഒളിമ്പിക് അത്‌ലറ്റിക്‌സിലെ ആദ്യ മെഡലെന്ന ഇന്ത്യന്‍ സ്വപ്നവുമായി കമല്‍പ്രീത് കൗര്‍ ഇന്നിറങ്ങുന്നു. വനിതകളുടെ ഡിസ്‌കസ് ത്രോയിനത്തിലെ പ്രാഥമിക ഘട്ടത്തില്‍ മികച്ച ദൂരം കണ്ടെത്തിയാണ് കൗര്‍ ഫൈനലിന് യോഗ്യത നേടിയത്. ഒളിമ്പിക് സ്റ്റേഡിയത്തില്‍ വൈകീട്ട് 4.30നാണ് മത്സരം.

ശനിയാഴ്ച നടന്ന പ്രാഥമിക റൗണ്ടില്‍ 64 മീറ്റര്‍ കണ്ടെത്താന്‍ താരത്തിനായിരുന്നു. 66.42 മീറ്റര്‍ കണ്ടെത്തിയ അമേരിക്കയുടെ വലേരി അല്‍മന് മാത്രമേ ഈ റൗണ്ടില്‍ കമല്‍ പ്രീതിനെക്കാള്‍ മുന്നിലെത്താനായിട്ടുള്ളൂ. ഇവര്‍ രണ്ടു പേരും മാത്രമാണ് ഫൈനലിന് നേരിട്ട് യോഗ്യത നേടിയത്.

also read: ഒളിമ്പിക് ഹോക്കിയില്‍ ചരിത്രമെഴുതി ഇന്ത്യന്‍ പെണ്‍പട, ഓസ്ട്രേലിയയെ അട്ടിമറിച്ച് സെമിയില്‍

എന്നാല്‍ ഫൈനലിലെത്തിയ 12 പേരില്‍ രണ്ട് പേര്‍ കരിയറില്‍ 70 മീറ്റര്‍ പിന്നിടുകയും ഒരാള്‍ 69 മീറ്റര്‍ പിന്നിടുകയും ചെയ്തിട്ടുണ്ട്. വലേരി മല്‍മാന്‍ (70.01 മീറ്റര്‍), ക്രൊയേഷ്യയുടെ സാന്ദ്ര വെര്‍ക്കോവിക്ക് (71.41 മീറ്റര്‍), ക്യൂബയുടെ യെയ്മി പെരസ് (69.39) എന്നീ താരങ്ങളാണ് നേരത്തേ മികച്ച ദൂരം താണ്ടിയത്.

ഇവര്‍ക്കപ്പുറമുള്ള താരങ്ങളുടെയെല്ലാം മികച്ച പ്രകടനം 68 മീറ്ററില്‍ താഴെയാണ്. അതേസമയം പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ 66.59 മീറ്റര്‍ ദൂരം കണ്ടെത്തി ദേശീയ റെക്കോഡ് തിരുത്തിയാണ് 25കാരിയായ കൗര്‍ ടോക്കിയോയിലേക്ക് പറന്നത്.

കൃഷ്ണ പൂനിയക്ക് ശേഷം ഡിസ്കസ് ത്രോയിനത്തില്‍ ഫൈനലില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരികൂടിയാണ് കമല്‍പ്രീത്.

ABOUT THE AUTHOR

...view details