ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിൽ ഒരേ ദിവസം സ്വർണം കൊയ്ത് ചരിത്രം സൃഷിടിച്ച് ജാപ്പനീസ് സഹോദരങ്ങൾ. ജൂഡോ താരങ്ങളായ ഹിഫുമി അബെയും സഹോദരിയായ ഉത്താ അബെയുമാണ് ഒരേ ദിവസം സ്വർണം നേടിയത്. ഒളിമ്പിക്‌സ് ചരിത്രത്തിൽ വ്യക്തിഗത ഇനത്തിൽ സഹോദരങ്ങൾ ഒരേ ദിവസം സ്വർണം നേടുന്നു എന്ന അപൂർവ നേട്ടവും ഇവർ സ്വന്തമാക്കി.
'ഇത് എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമാണ്. ടോക്കിയോ ഒളിമ്പിക്‌സിൽ ഞങ്ങൾക്ക് തിളങ്ങാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ല. എനിക്ക് വളരെ സന്തോഷമുണ്ട്, ഹിഫുമി പറഞ്ഞു'.