ടോക്കിയോ: ഒളിമ്പിക്‌സില്‍ പുതു ചരിത്രം തീര്‍ത്ത് ജമൈക്കന്‍ സ്പ്രിന്‍റര്‍ എലെയ്ന്‍ തോംസണ്‍. സ്പ്രിന്‍റ് ഡബിള്‍ നിലനിര്‍ത്തുന്ന ആദ്യ വനിതയെന്ന നേട്ടമാണ് എലെയ്ന്‍ സ്വന്തമാക്കിയത്. ടോക്കിയോയില്‍ 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും സ്വര്‍ണം നേടിയാണ് എലെയ്ന്‍ ചരിത്രത്തിലേക്ക് പാഞ്ഞ് കയറിയത്.
നേരത്തെ 2016ലെ റിയോ ഒളിമ്പിക്‌സിലും ഈ രണ്ടിനങ്ങളിലും എലെയ്ന്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു. അതേസമയം 200 മീറ്ററില്‍ 21.53 സെക്കന്‍റില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് 29കാരിയായ ജമൈക്കന്‍ താരത്തിന്‍റെ മെഡല്‍ നേട്ടം. നമീബിയയുടെ ക്രിസ്റ്റൈ്യന്‍ ബൊമ (21.81 സെക്കന്‍റ്) വെള്ളിയും അമേരിക്കയുടെ ഗാബി തോമസ് (21.87 സെക്കന്‍റ്) വെങ്കലവും നേടി.