കേരളം

kerala

ETV Bharat / sports

ഒളിമ്പിക്‌സ്; മിക്‌സഡ് ഡബിൾസ് അമ്പെയ്ത്തിൽ ദീപികക്കൊപ്പം പ്രവീണ്‍ യാദവ് മത്സരിക്കും

പുരുഷ വ്യക്തിഗത അമ്പെയ്ത്ത് റാങ്കിങ് മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയതിനാലാണ് അതാനു ദാസിന് പകരം പ്രവീണ്‍ ജാദവിനെ ടീമിൽ ഉൾപ്പെടുത്തിയത്.

Tokyo Olympics  Atanu Das  Deepika Kumari  Pravin Jadhav  Archery  ദീപിക കുമാരി ആർച്ചറി  Deepika kumari archery  പ്രവീണ്‍ യാദവ്  പ്രവീണ്‍ യാദവ് അമ്പെയ്ത്ത്  ദീപിക കുമാരി അമ്പെയ്ത്ത്  ടോക്കിയോ ഒളിമ്പിക്‌സ്  Tokyo Olympics  ഒളിമ്പിക്‌സ് ഇന്ത്യ
ടോക്കിയോ ഒളിമ്പിക്‌സ്; മിക്‌സഡ് ഡബിൾസ് അമ്പെയ്ത്തിൽ ദീപികക്കൊപ്പം പ്രവീണ്‍ യാദവ് മത്സരിക്കും

By

Published : Jul 23, 2021, 10:54 PM IST

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിൽ ശനിയാഴ്‌ച നടക്കുന്ന മിക്‌സഡ് ഡബിൾസ് അമ്പെയ്ത്ത് മത്സരത്തിൽ അതാനു ദാസിനെ ഒഴിവാക്കി പകരം പ്രവീണ്‍ ജാദവിനെ ഉൾപ്പെടുത്തി. ഇന്ന് നടന്ന പുരുഷ വ്യക്തിഗത അമ്പെയ്ത്ത് റാങ്കിങ് മത്സരത്തില്‍ അതാനു ദാസിനേക്കാളും മികച്ച പ്രകടനം നടത്തിയതിനാലാണ് ജാദവിന് നറുക്ക് വീണത്.

പുരുഷ വ്യക്തിഗത അമ്പെയ്ത്ത് റാങ്കിങ് മത്സരത്തില്‍ പ്രവീണ്‍ 31-ാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. അതാനു ദാസിന് 35-ാം സ്ഥാനമാണ് ലഭിച്ചത്. ഇതിനാലാണ് ഇന്ത്യയുടെ വിജയ ജോഡിയായ ദീപിക-അതാനു സഖ്യത്തെ ഒഴിവാക്കിയത്. വനിതാ അമ്പെയ്ത്തിൽ ലോക ഒന്നാം നമ്പർ താരമായ ദീപിക കുമാരി 663 പോയിന്‍റുമായി ഒമ്പതാം സ്ഥാനത്തെത്തിയിരുന്നു.

ALSO READ:ടോക്കിയോ ഒളിമ്പിക്‌സ്; അമ്പെയ്‌ത്തിൽ നിരാശപ്പെടുത്തി ഇന്ത്യ

പാരീസില്‍ വെച്ചു നടന്ന അമ്പെയ്ത്ത് ലോകകപ്പില്‍ ദീപിക-അതാനു സഖ്യം സ്വര്‍ണം നേടിയിരുന്നു. ലോക റാങ്കിങ്ങില്‍ ഏഴാമതാണ് ഇന്ത്യന്‍ സഖ്യം. പ്രവീണ്‍-ദീപിക സഖ്യം നാളെ ചൈനീസ് തായ്‌പേയ് ടീമിനെയാണ് നേരിടുക.

ABOUT THE AUTHOR

...view details