ടോക്കിയോ : ഒരു ഒളിമ്പിക്‌സില്‍ ഏഴ് മെഡലുകള്‍ നേടുന്ന ആദ്യ വനിത നീന്തല്‍ താരമെന്ന റെക്കോഡ് സ്വന്തമാക്കി ഓസ്‌ട്രേലിയയുടെ എമ്മ മക്വിയോണ്‍. ഇന്ന് (ഞായറാഴ്ച) നടന്ന വനിതകളുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈലിലും, 4x100 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടിയതോടെയാണ് എമ്മ ചരിത്രം തീര്‍ത്തത്.
ഇതോടെ ഒരു ഒളിമ്പിക്‌സില്‍ ഏഴ് മെഡലുകള്‍ സ്വന്തമാക്കിയ മൈക്കല്‍ ഫെല്‍പ്‌സ്, മാര്‍ക്ക് സ്പിറ്റ്‌സ്, മാറ്റ് ബിയോണ്‍ഡി എന്നിവര്‍ക്കൊപ്പം 27കാരിയായ താരം ഇടം പിടിച്ചു. അതേസമയം ടോക്കിയോയിലെ നീന്തല്‍ കുളത്തില്‍ നിന്നും നാല് സ്വര്‍ണവും മൂന്ന് വെങ്കലവുമാണ് എമ്മ നീന്തിപ്പിടിച്ചത്.