ടോക്കിയോ:ഒളിമ്പിക്‌സിന്‍റെ ഒൻപതാം ദിവസംഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമാണ്. പി.വി സിന്ധുവിന്‍റെ മത്സരമാണ് ഇന്ത്യക്കാർ ഉറ്റുനോക്കുന്നത്. ഒരു വിജയം കൂടെ നേടിയാൽ സിന്ധുവിന് മെഡലും ഫൈനലും ഉറപ്പിക്കാൻ സാധിക്കും.
അമ്പെയ്‌ത്തിൽ അട്ടിമറി വിജയം സ്വന്തമാക്കി ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാൻ അതാനു ദാസും മത്സരത്തിനിറങ്ങുന്നുണ്ട്. അത്ലറ്റിക്‌സിൽ സീമാ പൂനിയയും, കമൽപ്രീത് കൗറും, ശ്രീശങ്കറും ഇന്ത്യക്കായി ശനിയാഴ്‌ച മത്സരിക്കാനിറങ്ങും.
ഒളിമ്പിക്‌സ് ഒൻപതാം ദിവസം ഇന്ത്യൻ മത്സരങ്ങളുടെ ഷെഡ്യൂൾ
- ഗോൾഫ്
രാവിലെ 4.15 : പുരുഷന്മാരുടെ വ്യക്തിഗത സ്‌ട്രോക്ക്‌പ്ലേ റൗണ്ട് 2 (അനിര്‍ബാന്‍ ലാഹിരി)
രാവിലെ 6.00 : പുരുഷന്മാരുടെ വ്യക്തിഗത സ്‌ട്രോക്ക്‌പ്ലേ റൗണ്ട് 3 (ഉദയന്‍ മാനെ)
- അത്ലറ്റിക്‌സ്
രാവിലെ 6.00 : വനിതാ വിഭാഗം ഡിസ്‌കസ് ത്രോ യോഗ്യത, ഗ്രൂപ്പ് എ (സീമ പൂനിയ)
രാവിലെ 7.25 : വനിതാ വിഭാഗം ഡിസ്‌കസ് ത്രോ യോഗ്യത, ഗ്രൂപ്പ് ബി (കമല്‍പ്രീത് കൗര്‍)
വൈകുന്നേരം 3.40 : പുരുഷ ലോങ്ജംപ് യോഗ്യത, ഗ്രൂപ്പ് ബി (എം ശ്രീശങ്കര്‍)
- അമ്പെയ്‌ത്ത്