കേരളം

kerala

ETV Bharat / sports

രണ്ട് ഗോളുമായി രൂപീന്ദര്‍പാല്‍; ഹോക്കിയില്‍ ഇന്ത്യയ്ക്ക് നിര്‍ണായക വിജയം - Rupinderpal Singh

ആദ്യ ക്വാര്‍ട്ടറിന്‍റെ 13ാം മിനിട്ടില്‍ സിമ്രാൻജിത് സിങ്ങിലൂടെയാണ് ഇന്ത്യ ഗോള്‍ പട്ടിക തുറന്നത്.

Tokyo Olympics  ടോക്കിയോ ഒളിമ്പിക്സ്  ഹോക്കി  Rupinderpal Singh  രൂപീന്ദര്‍പാല്‍ സിങ്
സ്പെയ്‌നെതിരെ രണ്ടടിച്ച് രൂപീന്ദര്‍പാല്‍; ഹോക്കിയില്‍ ഇന്ത്യയ്ക്ക് നിര്‍ണായക വിജയം

By

Published : Jul 27, 2021, 8:36 AM IST

ടോക്കിയോ: ഒളിമ്പിക് ഹോക്കിയില്‍ നിര്‍ണായകമായ മത്സരത്തില്‍ ഇന്ത്യന്‍ സംഘത്തിന് വിജയം. പൂള്‍ എയിലെ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ സ്പെയ്‌നിനെ തോല്‍പ്പിച്ചത്. പ്രതിരോധ താരം രൂപീന്ദര്‍പാല്‍ സിങ്ങിന്‍റെ ഇരട്ട ഗോളുകളും മധ്യ നിരതാരം സിമ്രാൻജിത് സിങ്ങിന്‍റെ ഗോളുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

ആദ്യ ക്വാര്‍ട്ടറിന്‍റെ 13ാം മിനിട്ടില്‍ സിമ്രാൻജിത് സിങ്ങിലൂടെയാണ് ഇന്ത്യ ഗോള്‍ പട്ടിക തുറന്നത്. തുടര്‍ന്ന് 15ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ രൂപീന്ദര്‍പാല്‍ ലീഡുയര്‍ത്തി. 51ാം മിനിട്ടിലാണ് രൂപീന്ദര്‍പാലിന്‍റെ രണ്ടാം ഗോള്‍ പിറന്നത്. വിജയത്തോടെ ഇന്ത്യ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി.

also read: ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യ ഞെട്ടി; മെഡല്‍ പ്രതീക്ഷയായ മനുഭാക്കര്‍ - സൗരഭ് ചൗധരി സഖ്യം പുറത്ത്

ആദ്യ മത്സരത്തില്‍ 3-2ന് ന്യൂസിലന്‍ഡിനെ മറികടന്ന ഇന്ത്യ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയോട് 7-1ന്‍റെ വമ്പന്‍ തോല്‍വി വഴങ്ങിയിരുന്നു. അര്‍ജന്‍റീന, ജപ്പാന്‍ എന്നീ ടീമുകള്‍ക്കെതിരായ മത്സരങ്ങളാണ് ഇനി ഇന്ത്യയ്ക്ക് ബാക്കിയുള്ളത്. പൂളില്‍ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ ക്വാര്‍ട്ടറില്‍ ഇടം പിടിക്കും.

ABOUT THE AUTHOR

...view details