ടോക്കിയോ: ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ശരത് കമലിന് പ്രീക്വാര്‍ട്ടര്‍. പോര്‍ച്ചുഗലിന്‍റെ തിയാഗോ അപോലോനിയയെ രണ്ടിനെതിരെ നാല് സെറ്റുകള്‍ക്ക് തകര്‍ത്താണ് താരം പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ആദ്യ സെറ്റില്‍ 2-11ന് തോല്‍വി വഴങ്ങിയ ശരത് രണ്ടും മൂന്നും സെറ്റുകള്‍ സ്വന്തമാക്കിയാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്.
ടേബിള്‍ ടെന്നീസില്‍ ശരത് കമലിന് പ്രീക്വാര്‍ട്ടര്‍
ആദ്യ സെറ്റില്‍ 2-11ന് തോല്‍വി വഴങ്ങിയ ശരത് രണ്ടും മൂന്നും സെറ്റുകള്‍ സ്വന്തമാക്കിയാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്.
ടേബിള്‍ ടെന്നീസില്‍ ശരത് കമലിന് പ്രീക്വാര്‍ട്ടര്‍
also read: അമ്പെയ്ത്തില്‍ ഇന്ത്യന്‍ പുരുഷ ടീം ക്വാര്‍ട്ടറില്‍ കടന്നു
നാലാം സെറ്റ് 9-11ന് കൈമോശം വന്നെങ്കിലും അഞ്ചും ആറും സെറ്റുകള്‍ താരം വരുതിയിലാക്കി. സ്‌കോര്‍: 2-11, 11-8, 11-5, 9-11, 11-6, 11-9.അതേസമയം ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ഏകപ്രതീക്ഷയാണ് കൂടിയാണ് ശരത് കമല്‍. മറ്റൊരു താരമായ സത്തിയന്‍ ജ്ഞാനശേഖരന്‍ ഞായറാഴ്ച രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.