കേരളം

kerala

ETV Bharat / sports

ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശ; അംഗദ് ബാജ്‌വക്കും മെയ്‌രജിനും ഫൈനലിന് യോഗ്യത നേടാനായില്ല - ടോക്കിയോ ഒളിമ്പിക്സ്

അംഗദ് ബാജ്‌വ 18ാം സ്ഥാനത്തും,മെയ്‌രജ് അഹമ്മദ് ഖാന്‍ 25ാം സ്ഥാനത്തുമാണ് യോഗ്യത റൗണ്ട് പൂര്‍ത്തിയാക്കിയത്.

Tokyo Olympics  Mairaj Ahmad Khan  Vir Singh Bajwa  ടോക്കിയോ ഒളിമ്പിക്സ്  ഒളിമ്പിക്സ്
ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശ; അംഗദ് ബാജ്‌വക്കും മെയ്‌രജിനും ഫൈനലിന് യോഗ്യത നേടാനായില്ല

By

Published : Jul 26, 2021, 12:12 PM IST

ടോക്കിയോ:ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. പുരുഷ വിഭാഗം സ്‌കീറ്റില്‍ ഇന്ത്യന്‍ താരങ്ങളായ അംഗദ് ബാജ്‌വ, മെയ്‌രജ് അഹമ്മദ് ഖാന്‍ എന്നീവര്‍ ഫൈനല്‍ കാണാതെ പുറത്ത്. അഞ്ച് റൗണ്ടുകള്‍ക്കൊടുവില്‍ 120 പോയിന്‍റ് നേടിയ അംഗദ് ബാജ്‌വ 18ാം സ്ഥാനത്തും, 117 പോയിന്‍റ് നേടിയ മെയ്‌രജ് അഹമ്മദ് ഖാന്‍ 25ാം സ്ഥാനത്തുമാണ് യോഗ്യത റൗണ്ട് പൂര്‍ത്തിയാക്കിയത്. 122 പോയിന്‍റായിരുന്നു ഫൈനലിനുള്ള യോഗ്യതാ മാര്‍ക്ക്.

ABOUT THE AUTHOR

...view details