ടോക്കിയോ:ടോക്കിയോ ഒളിമ്പിക്‌സിലെ ഇടിക്കൂട്ടിൽ ഇന്ത്യക്ക് വിജയത്തുടക്കം. ആറുതവണ ലോകചാമ്പ്യനായ ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം എം.സി മേരി കോം 48-51 കിലോ വിഭാഗം വനിത ബോക്‌സിങ്ങിൽ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്‍റെ മിഗ്വേലിന ഹെർണാണ്ടസ് ഗാർഷ്യയെ 4–1നാണ് മേരി കോം തോൽപ്പിച്ചത്.
മേരി കോമിന് വിജയത്തുടക്കം, പ്രീ ക്വാർട്ടറിൽ - ടോക്കിയോ ഒളിമ്പിക്സ് 2020
ഡൊമിനിക്കൻ റിപ്പബ്ലിക്കൻ താരത്തിനെതിരെ 4-1 നാണ് മേരി കോമിന്‍റെ വിജയം.
ടോക്കിയോ ഒളിമ്പിക്‌സ്; മേരി കോമിന് വിജയത്തുടക്കം, പ്രീ ക്വാർട്ടറിൽ
വിജയത്തോടെ പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ച മേരി കോം കൊളംബിയൻ ബോക്‌സർ ഇൻഗ്രിറ്റ് വലൻസിയയെ ജൂലൈ 29 ന് നേരിടും. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയ താരമാണ് മേരി കോം. നിലവില്‍ ലോക റാങ്കിങ്ങില്‍ മൂന്നാമതുള്ള താരം ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയാണ്.