ടോക്കിയോ : ടേബിള്‍ ടെന്നീസില്‍ ഇന്ത്യൻ താരം മണിക ബത്രയ്‌ക്ക് തുടർച്ചയായ രണ്ടാം ജയം. ഉക്രയിനിന്‍റെ മാർഗരീറ്റ പെസോട്‌സകയെ തോല്‍പ്പിച്ചാണ് മണിക മൂന്നാം റൗണ്ടിലെത്തിയത്. മൂന്നിനെതിരെ നാല് സെറ്റുകള്‍ക്കാണ് മണികയുടെ ജയം. ആദ്യ രണ്ട് സെറ്റിലും തോല്‍വി നേരിട്ടതിന് ശേഷമാണ് മണികയുടെ അപ്രതീക്ഷിത തിരിച്ചുവരവ്.
മത്സരത്തിന്‍റെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച മാർഗരീറ്റ അധികം വിയർക്കാതെ ആദ്യ രണ്ട് സെറ്റുകളും പിടിച്ചെടുത്തു. രണ്ട് സെറ്റുകളിലും മാർഗരീറ്റയുടെ 11 പോയന്‍റിനെതിരെ നാല് പോയന്‍റ് മാത്രമാണ് മണികയ്‌ക്ക് നേടാനായത്.
മൂന്നാം സെറ്റില്‍ തിരിച്ചുവരവ്